Kerala

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടി;അടുത്ത വർഷം മാർച്ച് 31 വരെ

ന്യൂഡൽഹി; ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ ഉള്ള സമയപരിധി നീട്ടി.പുതിയ ഉത്തരവ് പ്രകാരം ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ അടുത്തവർഷം മാർച്ച് 31 വരെ സമയം ലഭിക്കും. ഇത് അഞ്ചാം തവണയാണ് സർക്കാർ സമയ പരിധി നീട്ടുന്നത്.ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സർക്കാർ സമയം നീട്ടി നൽകുന്നത്.പുതിയ ഉത്തരവ് അനുസരിച്ചു 2019 മാർച്ച് 31 ആണ് അവസാന തീയ്യതി.ഇതു അഞ്ചാം തവണ ആണ് സർക്കാർ സമയം നീട്ടി നൽകുന്നത്. ആദ്യ ഉത്തരവ് പ്രകാരം 2017 ജൂലൈ 31നകമായിരുന്നു ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close