Sports

ഇൻറർ കോണ്ടിനെന്റൽ കപ്പ് ഇന്ത്യയ്ക്ക്

ഇൻറർ കോണ്ടിനെന്റൽ കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ കെനിയയെ തോല്പിച്ചത്. രണ്ടും പിറന്നതു ഛേത്രിയുടെ ബൂട്ടിൽ നിന്ന്. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിന്റെ നിർണായക സേവുകളും ടീമിന്റ ഫൈനൽ നേട്ടത്തിൽ ചുക്കാൻ പിടിച്ചു.ഇതോടെ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഛേത്രിയും ഇടംപിടിച്ചു. അർജൻറീനയുടെ ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പം ആണ് ഛേത്രി എത്തിയത് 64 ഗോളുകളാണ് നിലവിൽ ഛേത്രിയുടെ അക്കൗണ്ടുള്ളത്.പോർചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 81 ഗോളുകളെന്ന റെക്കോർഡാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close