Sports

ഹാലിച്ചരൻ നർസാരി കേരള ബ്ലാസ്റ്റേഴ്സിലേക്ക്

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിങ്ങർ ഹാലിച്ചരൻ നർസാരി കേരളബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.നോർത്ത് ഈസ്റ്റിനു വേണ്ടി കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ കളിച്ച താരമാണ് നർസാരി. 45 ലക്ഷം രൂപയ്ക്കായിരുന്നു കഴിഞ്ഞ ഡ്രാഫ്റ്റിൽ നോർത്തീസ്റ്റ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഡിസ്ക് ശിവജൻസിനു വേണ്ടി കളിച്ചിട്ടുണ്ട്.ഈ കഴിഞ്ഞ ഇന്റെർകോണ്ടിനെന്റൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിൽ നർസാരി ഉണ്ടായിരുന്നു.ഇന്ത്യക്കു വേണ്ടി 17 മത്സരങ്ങളിൽ താരം ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 23കാരനായ ആസാം സ്വദേശിയായ നർസാരി ഫ് സി ഗോവയിലൂടെ ആണ് ഐ.എസ്.എൽ യിൽ എത്തിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close